കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ചേർന്ന 18 ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം


ചട്ടം ലംഘിച്ച് ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം ചേർന്നതിൽ നടപടി. കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ചേർന്ന ആർഎസ്എസ് അനുഭാവികളായ 18 ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം. രഹസ്യയോഗം ചേർന്ന സംഭവം ഗൗരവതരമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

ജനുവരി 17ന് രാത്രിയിലാണ് 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർമാരും കോട്ടയം കുമരകത്തെ റിസോർട്ടിൽ യോഗം ചേർന്നത്. വിവിധ ജയിലുകളിലെ ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ ഗൗരവത്തോടെ കാണണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം.

article-image

GCDGHDGHDGHDGH

You might also like

Most Viewed