ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി


ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ റീൽസ്. ഇതിനെതിരെ പരാതി നല്‍കി കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെയാണ് പരാതി നല്‍കിയത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിലാണ് പരാതി നല്‍കിയത്. നടപ്പന്തലിലും ദീപസ്തംഭത്തിന് മുമ്പിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സെലിബ്രിറ്റികളോ വ്‌ളോഗർമാരോ നടപ്പന്തലിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയോ സാമൂഹ്യമാധ്യമങ്ങളിലോ പങ്കുവെക്കരുതെന്നായിരുന്നു വിധി.

article-image

aefwsaefswas

You might also like

  • Straight Forward

Most Viewed