ഗോകുലത്തെ വിടാതെ ഇ.ഡി: ചോദ്യം ചെയ്യൽ തുടരുന്നു


എമ്പുരാൻ സിനിമ വിവാദത്തിന് പിന്നാലെ സിനിമയുടെ സഹനിര്‍മാതാവായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയവേളയിലാണ് മാധ്യമങ്ങളോട് ഗോകുലം ഗോപാലൻ സംസാരിച്ചത്. നോട്ടീസ് നല്‍കിയതു പ്രകാരമാണ് അദ്ദേഹം വീണ്ടും ഇ.ഡി.ക്ക് മുന്നിലെത്തിയതായിരുന്നു. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല, തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണ്, സിനിമയെന്ന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതത്. മറ്റു ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

നേരത്തേ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസില്‍ പരിശോധനകള്‍ നടന്നിരുന്നു. പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യംചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച അദ്ദേഹം ഇ.ഡിക്കു മുന്നിൽ ഹാജരായിരിക്കുന്നത്. ഉച്ചക്ക് 12.40-നാണ് അദ്ദേഹം കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസില്‍ നടന്ന ഇ.ഡി റെയ്ഡില്‍ ഒന്നരക്കോടിയുടെ കറന്‍സി പിടിച്ചെടുത്തെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. കൊച്ചി ഓഫീസിൽ ഗോപാലനെ ചോദ്യം ചെയ്യൽ തുടരുകയാണ്.

article-image

ADQWDSAASDAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed