ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിൽ പിടിയിലായ ഇന്‍റര്‍പോൾ തേടുന്ന ലിത്വാനിയന്‍ പൗരനെ കോടതിയിൽ ഹാജരാക്കി


 

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ തിരുവനന്തപുരത്ത് പിടിയിലായ ഇന്‍റര്‍പോൾ തേടുന്ന ലിത്വാനിയന്‍ പൗരന്‍ അലക്സാസ് ബേസിയോകോവിനെ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. കല്ലമ്പലം സിഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പ്രതിയെ കോടതിയിലെത്തിച്ചത്. സിബിഐയും കോടതിയിലെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയില്‍ വിമാനം വഴിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിന്നീട് അമേരിക്കയ്ക്ക് കൈമാറുമെന്നാണ് വിവരം. ഇന്‍റര്‍പോൾ തേടുന്ന ഇയാൾ കഴിഞ്ഞ ദിവസം വർക്കലയിലാണ് പിടിയിലായത്. വർക്കല കുരയ്ക്കണ്ണിയിലെ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു.ര ഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

article-image

fewdefdwfgderw

You might also like

  • Straight Forward

Most Viewed