ഐ.വൈ.സി.സി ബഹ്‌റൈൻ ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു


ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് കേരള കപ്പ്‌ 2025 പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റ് മനാമ കാലിക്കറ്റ്‌ ഫുഡ്‌ സിറ്റി ഹാളിൽ വെച്ച് ചേർന്നു.

കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈനുമായി സഹകരിച്ചു നടത്തുന്ന കളിയുടെ വിശദ വിവരങ്ങൾ ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ യോഗത്തിൽ വിശദീകരിച്ചു.

ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ജനുവരി 30 - 31 തീയതികളിൽ ഹൂറ അൽ ടീൽ ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്. എല്ലാവരെയും മത്സരം വീക്ഷിക്കാൻ ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.

article-image

aswaeqswADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed