സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 60,760 രൂപ


സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 7595 രൂപയായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസമായി താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹാവശ്യത്തിന് സ്വര്‍ണമെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ ആഘാതമായി സ്വര്‍ണവില വീണ്ടും പുതിയ ഉയരം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 60000ന് മുകളിലേക്കുന്നത്. ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതില്‍ ആഗോളതലത്തില്‍ ഉയര്‍ന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യയിലെ ഓഹരി വിപണിയും കൂപ്പുകുത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

article-image

EWFDESWDSFDS

You might also like

  • Straight Forward

Most Viewed