വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി


ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതി ചെയ്ത കുറ്റകൃത്യം ഞെട്ടിപ്പിക്കുന്നതാണെന്നും ഗൗരവം വലുതാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യത്തിന്‍റെ കാര്യത്തിൽ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത്, എന്നാൽ ഈ കേസിൽ അതിന് കഴിയില്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. ചെയ്ത കുറ്റകൃത്യത്തിന്‍റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു.

അതിനിടെ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശിക്കണമെന്ന സന്ദീപിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി തള്ളി. സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് അറിയിച്ചു. പ്രതിക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നും കോടതി അറിയിച്ചു.

article-image

AWSAEQWAQSWQW

You might also like

  • Straight Forward

Most Viewed