ദിവ്യയ്ക്ക് ഒരു തെറ്റ് പറ്റി; തിരുത്തി മുന്നോട്ടുപോകും; ദിവ്യ പറയുന്നത് പാർട്ടി നിലപാടല്ലെന്നും എം.വി.ഗോവിന്ദന്‍


പി.പി.ദിവ്യയ്‌ക്കെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് പറയേണ്ടത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോടതിയിൽ എഡിഎമ്മിനെതിരേ ദിവ്യ പറയുന്നത് പാർട്ടി നിലപാടല്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. പാർട്ടിക്ക് പാർട്ടിയുടേതായ നിലപാടുണ്ട്. വിഷയത്തില്‍ സിപിഎം എന്നും എഡിഎമ്മിനൊപ്പമാണ്. എന്നാൽ ദിവ്യ ശത്രുവല്ല. ദിവ്യയ്ക്ക് ഒരു തെറ്റ് പറ്റി. അത് തിരുത്തി മുന്നോട്ടുപോകും. ദിവ്യ പാര്‍ട്ടി കേഡറായിരുന്നു. അതുകൊണ്ട് ജയിലില്‍ ദിവ്യയെ കാണാന്‍ ഇനിയും നേതാക്കള്‍ പോകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

article-image

asADFSADES

You might also like

  • Lulu Exchange
  • Straight Forward

Most Viewed