ചട്ടലംഘനം; അന്‍വറിനെതിരേ തെര.കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്


പി.വി.അന്‍വറിനും ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍.കെ.സുധീറിനുമെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. ആയിരം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്ന പ്രഖ്യാപനത്തിന് എതിരെയാണ് പരാതി. കഴിഞ്ഞ ദിവസമാണ് ചേലക്കരയില്‍ ആയിരം കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുമെന്ന് അന്‍വര്‍ പ്രഖ്യാപനം നടത്തിയത്. അഭയം എന്ന പേരിലുള്ള ഈ പദ്ധതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എ.സി.മൊയ്തീനാണ് പരാതി നല്‍കിയിരിക്കുന്നത്.

അന്‍വറിന്‍റെയും സുധീറിന്‍റെയും ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര പിഴവാണെന്ന് പരാതിയില്‍ പറയുന്നു. പദ്ധതിയുടെ ഭാഗമായുള്ള വീടിന് അര്‍ഹതയുള്ളവര്‍ അപേക്ഷാ ഫോം സമര്‍പ്പിക്കണമെന്ന് കാട്ടി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിന്‍റെ തെളിവുകള്‍ അടക്കം കമ്മീഷന് കൈമാറിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed