അനിവാര്യമായ വിശദീകരണം ; WCCയുടെ പോസ്റ്റ് പങ്കുവച്ച് മഞ്ജു വാര്യര്‍


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് നടി മഞ്ജു വാര്യര്‍. റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗത്തിനെതിരെ ഹീനമായ സൈബര്‍ ആക്രമണമുണ്ടായെന്നും അതിനെ അപലപിക്കുന്നതായും പറഞ്ഞുകൊണ്ട് ഡബ്ല്യുസിസി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. അനിവാര്യമായ വിശദീകരണം എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

2018ലാണ് മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയുടെ നിലപാടുകളില്‍ വിയോജിപ്പറിയിച്ച് രാജിവച്ച് പുറത്തുപോയത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിയില്ലെന്ന് ഒരു ഡബ്ല്യുസിസി സ്ഥാപക അംഗം പറഞ്ഞെന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മഞ്ജുവിനടക്കം സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നടികളെ കല്ലെറിയാന്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉപയോഗിക്കരുതെന്നും അത് ഹീനമാണെന്നും ചൂണ്ടിക്കാട്ടി ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

article-image

asaadsfdfsas

You might also like

  • Straight Forward

Most Viewed