തനിക്കെതിരേ കേസ് നടത്താന്‍ ഉപയോഗിച്ച ഫണ്ട് തിരിച്ചടയ്ക്കണം; വിസിമാര്‍ക്ക് ഗവര്‍ണറുടെ നോട്ടീസ്


വിസിമാര്‍ സ്വന്തം ചിലവില്‍ കേസ് നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരേ കേസ് നടത്താന്‍ ഉപയോഗിച്ച സര്‍വകലാശാല ഫണ്ട് തിരിച്ചടയ്ക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വിസിമാര്‍ക്ക് നോട്ടീസ് അയച്ചു. വിസിമാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തം. ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുർവിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസിമാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട്‌ ചെയ്യണമെന്നുമാണ് ഗവർണറുടെ ഉത്തരവ്.

വിസി നിയമനത്തിൽ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കാലിക്കറ്റ്, സംസ്കൃത, ഓപ്പൺ, ഡിജിറ്റൽ സർവകശാല വിസിമാരെ ഗവർണർ പുറത്താക്കിയിരുന്നു. വിസിയെ നിയമിക്കാനായി പാനലിനു പകരം ഒരാളുടെ പേര് മാത്രം സമർപ്പിച്ചതും വി സി നിയമനത്തിനുള്ള സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് വി സിമാരെ അയോഗ്യരാക്കാനുള്ള നീക്കം ഗവർണർ ആരംഭിച്ചത്.

article-image

FDEDFGFGFG

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed