ജയരാജന്‍ മിണ്ടാതിരിക്കുന്നത് മനു തോമസിനെ പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന പേടികോണ്ട്; രാഹുല്‍ മാങ്കൂട്ടത്തില്‍


ജയരാജന്‍ മിണ്ടാതിരിക്കുന്നത് മനു തോമസിനെ പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന പേടികോണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും ആരംഭിച്ചിട്ടില്ലെന്നും ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ ഊഹാപോഹങ്ങളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എങ്ങനെയാണ് ഒരു പാര്‍ട്ടിക്ക് സ്വര്‍ണം പൊട്ടിക്കല്‍ മാഫിയയുമായി ബന്ധമുണ്ടാകുന്നത്. കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ മാഫിയ പ്രവര്‍ത്തിക്കുന്നു. സ്വര്‍ണം പൊട്ടിക്കല്‍ കമ്മീഷനായി സംസ്ഥാന യുവജന കമ്മീഷന്‍ മാറിയെന്നും രാഹുല്‍ ആരോപിച്ചു. ജൂലൈ ഒന്നിന് യുവജന കമ്മിഷന്‍ ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തല്‍ ശക്തിയായി വളരണം. സിപിഐഎം തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടും. അങ്ങനെ സംഭവിക്കരുത്. മനു തോമസിനെ പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും. ഇതുകൊണ്ടാണ് പി ജയരാജന്‍ മിണ്ടാതിരിക്കുന്നത്. കൂടെക്കിടന്നവനെ രാപ്പനി അറിയുവെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ ആവശ്യം. ഇത്തരമൊരു ആവശ്യം കെപിസിസിയുടെ ശ്രദ്ധയിപ്പെടുത്തിയതിന്റെ കാരണങ്ങളും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് സാധ്യത തെളിഞ്ഞത് മുതല്‍ ആരംഭിച്ചതാണ് പാലക്കാട്ടെ കോണ്‍ഗ്രസിനകത്തെ തര്‍ക്കം. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തിലിനെ പാലക്കാട് എത്തിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍, ജില്ലയില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയടക്കം ആവശ്യം. ഈ അവസരത്തിലാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ലെന്ന് രാഹുല്‍ വെളിപ്പെടുത്തിയത്.

article-image

asasdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed