അമേരിക്ക അണ്വായുധം നിർമിക്കണം എന്നാവശ്യപ്പെട്ട് ആൽബർട്ട് ഐൻസ്റ്റീൻ അയച്ച കത്ത് ലേലത്തിന്


ന്യൂയോർക്ക്: അമേരിക്ക അണ്വായുധം നിർമിക്കണം എന്നാവശ്യപ്പെട്ട് ആൽബർട്ട് ഐൻസ്റ്റീൻ മുൻ പ്രസിഡന്‍റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റിന് അയച്ച കത്ത് ലേലത്തിന്. 40 ലക്ഷം ഡോളർ വില ലഭിക്കുമെന്നാണു പ്രതീക്ഷ. നാസി ജർമനി അണ്വായുധം സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നും അമേരിക്ക സ്വന്തമായി അണ്വായുധം വികസിപ്പിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.  ഇതേത്തുടർന്നാണു ഭൗതിക ശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺഹൈമറുടെ നേതൃത്വത്തിൽ മാൻഹട്ടൻ പ്രൊജക്‌ട് എന്ന പേരിൽ അണ്വായുധ നിർമാണ കമ്മിറ്റിക്കു റൂസ്‌വെൽറ്റ് രൂപം നൽകുന്നത്.

1939 ഓഗസ്റ്റ് രണ്ട് തീയതി വച്ചിരിക്കുന്ന കത്ത് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ സ്വകാര്യ ശേഖരത്തിന്‍റെ ഭാഗമാണ്. 

article-image

sdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed