അങ്കണവാടി കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽനിന്ന് വീണ് നാല് വയസുകാരിക്ക് ഗുരുതര പരിക്ക്

ഇടുക്കി: അടിമാലി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽനിന്ന് വീണ് നാല് വയസുകാരിക്ക് ഗുരുതര പരിക്ക്. ആന്‍റോ−അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപെട്ടത്. കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നും രക്തസ്രാവം ഉണ്ടെന്നും വീട്ടുകാർ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഉച്ചയ്ക്ക് താഴത്തെ മുറിയിൽ എത്തിച്ച് ഭക്ഷണം നൽകിയ ശേഷം കുട്ടികളെ മുകളിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. കുട്ടി ഓടിയപ്പോൾ തെന്നി വീഴുകയായിരുന്നെന്നാണ് അങ്കണവാടി അധികൃതരുടെ വിശദീകരണം. കുട്ടിക്ക് പിന്നാലെ താഴേക്ക് ചാടിയ ടീച്ചറുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. 20 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. അങ്കണവാടി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായെന്നാണ് ആരോപണം. 2018−ലെ പ്രളയത്തിൽ താഴത്തെ നിലയിൽ വെള്ളം കയറിയതോടെ അങ്കണവാടിയുടെ പ്രവർത്തനം മുകളിലത്തെ നിലയിലേക്ക് മാറ്റുകയായിരുന്നു.
്േിു്ിു