കെ.സി. വേണുഗോപാലിനെതിരെ വ്യാജ പ്രചരണം; കോണ്‍ഗ്രസ് സൈബർ‍ ക്രൈം പോലീസിൽ‍ പരാതി നൽ‍കി


ന്യൂഡൽ‍ഹി: കോണ്‍ഗ്രസ് ജനറൽ‍ സെക്രട്ടറി കെ.സി. വേണുഗോപാൽ‍ മദ്യപിക്കുന്നുവെന്ന തരത്തിലെ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് സൈബർ‍ ക്രൈം പോലീസിൽ‍ പരാതി നൽ‍കി. ഹൈദരാബാദിലെ സൈബർ‍ ക്രൈം പോലീസിലാണ് പരാതി നൽ‍കിയത്. ഇത്തരം വ്യാജ പ്രചാരണങ്ങളെ തടയുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 

കെ.സി. വേണുഗോപാലിന്‍റെ പ്രതിച്ഛായയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ചിത്രം പ്രചരിപ്പിക്കുന്നവർ‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. താമരശേരിയിലെ റസ്റ്റോറന്‍റിൽ‍ ഇരുന്ന് കട്ടന്‍ചായ കുടിക്കുന്ന കെ.സി. വേണുഗോപാലിന്‍റെ ചിത്രം ഉപയോഗിച്ചാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയത്.

article-image

sddsg

You might also like

Most Viewed