ജാവാ കടലിൽ 243 യാത്രക്കാരുമായി പോയ കപ്പൽ കാണാതായി; 115 പേരെ രക്ഷപ്പെടുത്തി, തെരച്ചിൽ ഊർജ്ജിതം


ഷീബ വിജയൻ

ഇന്തോനേഷ്യയിൽ 243 യാത്രക്കാരുമായി പോയ കപ്പൽ കാണാതായി. ജാവ കടലിൽ വെച്ചാണ് വർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലുമായി ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ബന്ധം നഷ്ടമായത്. കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയെന്നും ഒരു മരണം സ്ഥിരീകരിച്ചതായും ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ളവർക്കായി വിപുലമായ തെരച്ചിൾ പുരോഗമിക്കുകയാണ്.

കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് ശനിയാഴ്ച രാവിലെ യാത്ര തിരിച്ച്, ബഞ്ചാർമാസിനിലെ ബോട്ട് ജെട്ടിയിൽ നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടർന്നാണ് കപ്പലുമായി ബന്ധം നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കപ്പൽ മോശം കാലാവസ്ഥയിൽ പെട്ടതായി ഓപ്പറേറ്റർമാർ അധികൃതരെ അറിയിച്ചിരുന്നതായി റെസ്ക്യൂ ഓഫീസ് മേധാവി ഐ പുടു സുദയാന പറഞ്ഞു. സർവ്വ സജ്ജീകരണങ്ങളും ഉപയോഗിച്ച് വിവിധ സമുദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

article-image

dfddsdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed