റിപ്പബ്ലിക് ദിനാഘോഷത്തിൽ‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ‍ മാക്രോണ്‍ അതിഥിയാകും


റിപ്പബ്ലിക് ദിനാഘോഷത്തിൽ‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ‍ മാക്രോണ്‍ അതിഥിയാകും. ഈ വർ‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാക്രോണ്‍ സ്വീകരിച്ചു. മുമ്പ് ഫ്രഞ്ച് നാഷണൽ‍ ഡേയ്ക്ക് നരേന്ദ്രമോദിയെ മാക്രോണ്‍ അതിഥിയായി ക്ഷണിച്ചിരുന്നു. ഇതിന് പകരമായാണ് മാക്രോണിനെ ഇന്ത്യയിലേക്കും ക്ഷണിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ‍ കൂടുതൽ‍ ശക്തമാണ്. കൂടുതൽ‍ റഫാൽ‍ യുദ്ധവിമാനങ്ങൾ‍ ഫ്രാന്‍സിൽ‍നിന്ന് വാങ്ങാനുള്ള കരാറിൽ‍ ഇന്ത്യ ഒപ്പുവയ്ക്കാനിരിക്കെയാണ് മാക്രോണിന്‍റെ സന്ദർ‍ശനം. 

ജനുവരിയിലെ സന്ദർ‍ശനത്തോടനുബന്ധിച്ച് 52000 കോടി രൂപയുടെ ഈ കരാറിൽ‍ ഒപ്പുവച്ചേക്കും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് പ്രസിഡന്‍റാകും മാക്രോണ്‍.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed