പത്മശ്രീ തിരച്ചു നൽകും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായി ബജ്റംഗ് പൂനിയ


ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായി ബ്രിജ് ഭൂഷന്‍റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിൽ താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗുസ്തിതാരമായ സാക്ഷി മാലിക് ബൂട്ടഴിച്ചതിന് പിന്നാലെ തന്‍റെ പത്മശ്രീ തിരച്ചു നൽകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയെന്നും ബജ്റംഗ് പൂനിയ പറഞ്ഞു. ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മത്സരിച്ച കോമണ്‍വെൽ‍ത്ത് ഗെയിംസ് സ്വർ‍ണ മെഡൽ‍ ജോതാവ് അനിത ഷിയോറിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗ് വിജയിച്ചത്. 

ആകെയുള്ള 47 വോട്ടുകളിൽ‍ 40 വോട്ടും സഞ്ജയ് നേടി. ബ്രിജ്ഭൂഷന്‍റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്‍റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങൾ‍ക്ക് നൽ‍കിയ ഉറപ്പ് നിറവേറ്റിയില്ലെന്നും സഞ്ജയ് സിംഗ് ബ്രിജ്ഭൂഷന്‍റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു.

article-image

sdfs

You might also like

Most Viewed