ഗാസയിൽ ഇന്നു മുതൽ വെടിനിർത്തൽ; ബന്ദികളെ മോചിപ്പിക്കും

ജറുസലെം: ഗാസയിൽ ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ ഇന്ന് രാവിലെ മുതൽ നിലവിൽ വരും. എന്നാൽ യുദ്ധം അവസാനിക്കുന്നില്ലെന്നും വെടിനിർത്തൽ കാലഘട്ടം കഴിഞ്ഞാലുടൻ പോരാട്ടം തീവ്രമായി പുനരാരംഭിക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നിലപാട്. പ്രാദേശിക സമയം ഇന്നു രാവിലെ ഏഴിനു വെടിനിർത്തൽ പ്രാബല്യത്തിലാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വെടിനിർത്തൽ പ്രഖ്യാപിച്ച നാലു ദിവസവും എല്ലാ നടപടികളും ഹമാസും ഇസ്രയേൽ സൈന്യവും നിർത്തിവയ്ക്കും.
ഖത്തറിനും ഈജിപ്തിനും നന്ദി പറഞ്ഞ ഹമാസ് വക്താവ് ഉസാമ ഹംദാൻ കരാർ ഇത്രയും വൈകാൻ കാരണം നെതന്യാഹുവിന്‍റെ നിലപാടുകളാണെന്ന് ആരോപിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള 13 ബന്ദികളെ ഇന്ന് വൈകുന്നേരം നാലിന് ഹമാസ് മോചിപ്പിക്കും. ഇവരെ മോചിപ്പിച്ചാലുടൻ 39 പാലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും.
adsadsadsads