സാഹിത്യകാരി പി. വത്സലയുടെ സംസ്‌കാരം ഇന്ന്


കോഴിക്കോട്: അന്തരിച്ച സാഹിത്യകാരി പി. വത്സലയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും. രാവിലെ മുതല്‍ 12വരെ വെള്ളിമാട്കുന്നിലെ 'അരുണ്‍' എന്ന വീട്ടിലും 12 മുതല്‍ മൂന്നുവരെ കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ അനുശോചന യോഗം ചേരും.

ചൊവ്വാഴ്ച രാത്രി 11ന് മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരിയുടെ അന്ത്യം. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലധികം ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസി ജീവിതത്തെ വിവരിക്കുന്ന 'നെല്ല്' എന്ന നോവലിലൂടെയാണ് വത്സല ഏറെ ശ്രദ്ധ നേടുന്നത്.

article-image

sdaadsadsadsadsadsads

You might also like

  • Straight Forward

Most Viewed