യു.എസ് സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നി കടലിൽ വീണു

ഹവായിലെ നാവിക താവളത്തിൽ യു.എസ് സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നി കടലിൽ വീണു. പി8−എ യുദ്ധവിമാനമാണ് കനോയി ബേയിലെ നാവിക ബേസിൽ അപകടത്തിൽപെട്ടത്.
റൺവേയിൽ നിർത്താൻ പറ്റാതെ മുന്നോട്ടുപോയ വിമാനം കടലിൽ പതിക്കുകയായിരുന്നെന്ന് യു.എസ് നേവി അറിയിച്ചു. നിരീക്ഷണത്തിനും അന്തർവാഹിനികളെ നേരിടാനും മറ്റുമായി ഉപയോഗിക്കുന്ന വലിയ വിമാനമാണ് പി8−എ. ബോയിങ്ങാണ് ഇതിന്‍റെ നിർമാതാക്കൾ.
jgjg