ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലുൾപ്പെട്ടവർക്ക് മാമോദീസ സ്വീകരിക്കാൻ തടസമില്ലെന്ന് വത്തിക്കാൻ


ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലുൾപ്പെട്ടവർക്ക് മാമോദീസ സ്വീകരിക്കാൻ തടസമില്ലെന്ന് വത്തിക്കാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബ്രസീലിലെ സാൻറോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രി ജൂലെയിൽ എൽജിബിടി കമ്യൂണിറ്റിയിലുൾപ്പെട്ടവർക്ക് മാമോദീസ നടത്തുന്നതിനും മറ്റ് ചടങ്ങുകളിൽ പങ്ക് ചേരുന്നതിനുമുള്ള സാധുതകൾ‌ ഉന്നയിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് അനുകൂല മറുപടി ലഭിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക്  മാമോദീസ സ്വീകരിക്കുന്നതിനും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹങ്ങളിൽ സാക്ഷിയാകുന്നതിനും തടസമില്ലെന്നാണ് വത്തിക്കാൽ അറിയിച്ചത്. 

ഒക്ടോബർ 31നാണ് പോപ് ഫ്രാൻസിസ് അംഗീകരിച്ച തീരുമാനങ്ങൾ പുറത്തുവന്നത്. ബുധനാഴ്ച ഡിപാർട്മെന്റ് വെബ്സൈറ്റിൽ ഇവ പ്രസിദ്ധീകരിച്ചു.  വിശ്വാസികൾക്കിടയിൽ അപകീർത്തി ഉണ്ടാക്കാത്തിടത്തോളം ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക്  മാമോദീസ സ്വീകരിക്കാമെന്നാണ് സഭാ വൃത്തങ്ങൾ അറിയിച്ചത്. കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുന്ന പക്ഷം സ്വവർഗ വിവാഹം ചെയ്തവർ ദത്തെടുത്ത കുഞ്ഞുങ്ങളെയും വാടക ഗർഭത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെയും മാമോദീസ മുക്കുന്നതും  തെറ്റല്ലെന്നും സഭ മറുപടി നൽകി. ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് അതത് പള്ളികളിലെ പുരോഹിതരുടെ വിവേചനാധികാരത്തിൽ തലതൊട്ടപ്പനും തലതൊട്ടമ്മയുമാകം എന്നും പുരോഹിതൻ ഇതിൽ വിവേക പൂർണ്ണമായ തീരുമാനം സ്വീകരിക്കണമെന്നും സഭ വ്യക്തമാക്കുന്നു.

article-image

ു്ിു്

You might also like

Most Viewed