ഹ​​​മാ​​​സി​​​ന്‍റെ വ​​​നി​​​താ നേതാവ് ജ​​​മീ​​​ല അ​​​ൽ ഷാ​​​ന്‍റി ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റിപ്പോർട്ട്


ഹമാസിന്‍റെ ഉന്നതസമിതിയായ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ അംഗമായ ജമീല അൽ ഷാന്‍റി ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിന്‍റെ സഹസ്ഥാപകൻ അബ്‌ദൽ ആസീസ് അൽ റാന്‍റിസിയുടെ ഭാര്യയായിരുന്നു ഇവർ. 2021ലാണ് പോളിറ്റ്ബ്യൂറോയിൽ അംഗമായത്. പോളിറ്റ്ബ്യൂറോയിലെ ആദ്യ വനിതാ അംഗവുമാണ്. കഴിഞ്ഞ ദിവസം ഗാസയിലെ മൂന്നാമത്തെ സായുധ സംഘമായ പോപ്പുലർ റെസിസ്റ്റൻസ് കമ്മിറ്റിയുടെ തലവൻ റഫാത്ത് അബു ഹിലാലിനെ വധിച്ചതായി ഇസ്രേലി സേന അവകാശപ്പെട്ടിരുന്നു.

ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെക്കൻ ഗാസയിലെ റാഫയിൽ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അതിനിടെ ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളിൽ വ്യോമാക്രമണം തുടരുന്നതായി ഇസ്രേലി സേന അറിയിച്ചു. തീവ്രവാദികളുടെ നൂറുകണക്കിന് ആസ്ഥാനങ്ങൾ തകർത്തു എന്നാണ് പറഞ്ഞത്. ഗാസയിലുടനീളം ആക്രമണം തുടരുകയാണ്. ടാങ്ക് വേധ മിസൈൽ വിക്ഷേപിണികൾ, തുരങ്കങ്ങൾ, ഇന്‍റലിജൻസ് കേന്ദ്രങ്ങൾ, ഓപറേഷൻ ആസ്ഥാനങ്ങൾ മുതലായവ തകർത്തു.

article-image

dfgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed