മുൻ ദക്ഷിണാഫ്രിക്കൻ മന്ത്രിയും ഇന്ത്യൻ വംശജനുമായ അസീസ് പഹാഡ് അന്തരിച്ചു
വർണവിവേചന പോരാളിയും മുൻ ദക്ഷിണാഫ്രിക്കൻ മന്ത്രിയുമായ ഇന്ത്യൻ വംശജൻ അസീസ് പഹാഡ് (82) അന്തരിച്ചു. ജൊഹാനസ്ബർഗിലെ വസതിയിൽ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. പ്രസിഡന്‍റുമാരായിരുന്ന നെൽസൺ മണ്ടേലയുടെയും താബോ എംബക്കിയുടെയും കീഴിൽ 14 വർഷം ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് ദക്ഷിണാഫ്രിക്കയുടെ പശ്ചിമേഷ്യാ പ്രതിനിധി ആയിരുന്നു. പിതാവ് ഗുലാം ഹുസൈൻ ഇസ്മയേൽ പഹാഡും മാതാവ് ആമിനയും നാലു സഹോദരങ്ങളും വർണവിവേചന പോരാളികളായിരുന്നു.
sdfsf


