നവരാത്രി ആഘോഷം: ഇന്ത്യ-പാക് ലോകകപ്പ് ഏകദിന മത്സരം മാറ്റിവെയ്ക്കും


സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ 15ന് നടത്താനിരിക്കുന്ന ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മാറ്റിവെക്കുകയാണ് നല്ലതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയെ അറിയിച്ചത്. ടിക്കറ്റും, താമസത്തിനായി ഹോട്ടല്‍ സൗകര്യമുള്‍പ്പടെ ബുക്ക് ചെയ്ത ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത് തിരിച്ചടിയാകും. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് ആളുകള്‍ ബുക്കിംഗ് നടത്തിയിരിക്കുന്നതെന്നാണ് സൂചന.

ലോകകപ്പിലെ നാലു മത്സരങ്ങളാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. രാജ്യത്തെ പത്ത് സ്‌റ്റേഡിയങ്ങളിലായിട്ടാണ് ലോകകപ്പ് ഏകദിന മത്സരങ്ങള്‍ നടക്കുക. സെമി ഫൈനല്‍ മത്സരങ്ങള്‍ കോല്‍ക്കത്തയിലും മുംബൈയിലും നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed