കാമറൂണിൽ കെട്ടിടം തകർന്ന് 33 പേർ മരിച്ചു
കാമറൂണിൽ നാലുനില കെട്ടിടം തകർന്നുള്ള അപകടത്തിൽ മരണം 33 ആയി. 20 പേർക്ക് പരിക്കുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കാമറൂണിലെ ഏറ്റവും വലിയ നഗരമായ ഡൗവലയിൽ ഞായറാഴ്ചയാണ് സംഭവമെന്ന് ഹൗസിങ്, നഗരവികസന മന്ത്രി സെലസ്റ്റിൻ കെച്ച കോർട്ട്സ് പറഞ്ഞു.
നാലുനില കെട്ടിടം മറ്റൊരു ചെറിയ കെട്ടിടത്തിനു മുകളിലേക്ക് വീഴുകയായിരുന്നു. ഇതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. 200ലേറെ പേർ താമസിക്കുന്ന കെട്ടിടത്തിൽ അപകടസമയത്ത് എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
ASDDDDSASADS

