സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ എട്ട് കുട്ടികളും സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടു. പതിനാല് വയസുകാരനാണ് ആക്രമണം നടത്തിയത്.അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 8.40ന് വ്ലാഡിസ്ലാവ് റിബ്നിക്കർ പ്രൈമറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
പിതാവിന്‍റെ തോക്കുമായി സ്കൂളിലെത്തിയ കൗമാരക്കാരൻ തുടരെ തുടരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് ആറ് കുട്ടികൾക്കും അധ്യാപികയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
dfgdfgdfg
