ഇൻഡോ−ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് അഞ്ചിനു തിരി തെളിയും
ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻഡോ−ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് മെയ് അഞ്ച് വെള്ളിയാഴ്ച തിരി തെളിയും. വൈകീട്ട് ആറിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്‌തവ, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ആസാദികാ അമൃത് മഹോത്സവിന്റെയും സമാജം 75 വർഷങ്ങൾ പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ഭാരതീയ കലകളുടെ പ്രചാരണാർഥം രണ്ടാമത് ഇൻഡോ ബഹ്‌റൈൻ കൾചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. തുടർന്നുള്ള 9ആം തീയതി വരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽനിന്നുള്ള നിരവധി പ്രമുഖ കലാകാരന്മാരുടെ പരിപാടികൾ നടക്കും.
dfgdg
