ഏറ്റുമുട്ടൽ രൂക്ഷമാകുന്നു ; സുഡാനിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം അർദ്ധസൈനികർ പിടിച്ചെടുത്തു


സുഡാനില്‍ സൈന്യവും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷം. പ്രസിഡന്‍റിന്‍റെ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ്(ആര്‍എസ്എഫ്) അവകാശപ്പെട്ടു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനും സൈനിക ആസ്ഥാനത്തിനും ചുറ്റും കനത്ത പോരാട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖാർത്തൂം, മർവ, അൽ-അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി ആർഎസ്എഫ് പ്രസ്താവനയിൽ അവകാശപ്പെടുകയും തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

അതേസമയം, സൈന്യവും അർദ്ധസൈനികരും തമ്മിൽ പൊട്ടിപ്പുറപ്പെട്ട രൂക്ഷമായ ഏറ്റുമുട്ടലിൽ നിന്ന് സൗദി വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുമായി ഖാർത്തും വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് പറന്നുയരാൻ തയാറെടുത്ത എയർബസ് എ 330 സൗദി യാത്രാ വിമാനത്തിന് വെടിയേറ്റു. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. വിമാനത്തിലെ ജീവനക്കാരെ മുഴുവനും സുരക്ഷിതമായി സുഡാനിലെ സൗദി എംബസിയിലേക്ക് മാറ്റി. സുഡാനിലെ സൗദി എംബസി എല്ലാ സൗദി പൗരന്മാരോടും വീട്ടിൽ തന്നെ തുടരാൻ അഭ്യർഥിച്ചിട്ടുണ്ട്.

article-image

ddd

You might also like

  • Lulu Exchange
  • Straight Forward

Most Viewed