വിഷമദ്യ ദുരന്തം: ബിഹാറിൽ മരിച്ചവരുടെ എണ്ണം 20 ആയി


ബിഹാറിലെ കിഴക്കൻ ചമ്പാരനിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷ്മിപുർ, പഹാർപുർ, ഹർസിദ്ധി ബ്ലോക്കുകളിൽ നിന്നുള്ളവരാണ് ഇരയായത്.

19 നും 48 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ച തുർകൗലിയ പോലീസ് സ്റ്റേഷന് കീഴിലുള്ള ലഖ്മിപൂർ ഗ്രാമത്തിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. അച്ഛനും മകനുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വയലിൽ ഗോതമ്പ് വിളവെടുപ്പ് കഴിഞ്ഞ് മടങ്ങിയ ഇവർ മദ്യം കഴിച്ചിരുന്നു. തലവേദന, കണ്ണ് കാണാനാവാതെവരിക, ഛർദ്ദി തുടങ്ങിയവ അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

article-image

ddd

You might also like

  • Lulu Exchange
  • Straight Forward

Most Viewed