ഡൽഹിക്ക് തുടർച്ച‍യായ നാലാം തോൽവി: ആദ്യ ജയം സ്വന്തമാക്കി ആർസിബി


ഡൽഹി ക്യാപിറ്റൽസിന് തുടർച്ച‍യായ നാലാം തോൽവി. ഡൽഹിയെ 23 റൺസിന് പരാജയപ്പെടുത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സീസണിലെ ആദ്യ ജയം സ്വന്തമാക്കി.

സ്കോർ: ആർസിബി 174/6, ഡിസി 151/9. വിരാട് കോഹ്‌ലിയുടെ (50) അർധ സെഞ്ചുറി ബലത്തിലായിരുന്നു ബാംഗ്ലൂർ (174) ഭേദപ്പെട്ട സ്കോർ നേടിയത്. മറ്റാർക്കും ബാംഗ്ലൂർ നിലയിൽ കാര്യമായ സംഭാവന നൽകാനായില്ല. മറുപടി ബാറ്റിംഗിൽ അർധ സെഞ്ചുറിയുമായി (50) മനീഷ് പാണ്ഡെ പൊരുതിയെങ്കിലും ഡൽഹിയുടെ മുൻനിര ബാറ്റർമാരെല്ലാം പരാജയമായി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ പ്രിഥ്വി ഷായും മിച്ചൽ മാർഷും പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റൻ ഡേവിഡ് വാർണർ (19) ഇത്തവണയും തിളങ്ങിയില്ല.

article-image

dsdfs

You might also like

  • Straight Forward

Most Viewed