ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി 98 ക്യാപ്‌സ്യൂൾ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 24-നായിരുന്നു സംഭവം.

യാത്രക്കാരന്റെ ബാഗേജ് എക്സ്-റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കസ്റ്റംസ് ഓഫീസർക്ക് തോന്നിയ സംശയമാണ് വൻ വേട്ടയ്ക്ക് വഴിയൊരുക്കിയത്. തുടർന്ന് യാത്രക്കാരനെ ബോഡി സ്കാനിംഗിന് വിധേയനാക്കിയപ്പോൾ, ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്നെന്ന് സംശയിക്കുന്ന 98 ക്യാപ്‌സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.

പിടികൂടിയ മയക്കുമരുന്നും പ്രതിയെയും തുടർനടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി. നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ ആധുനിക പരിശോധനാ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ ജാഗ്രതയും വലിയ പങ്കുവഹിക്കുന്നതായി ഈ ഓപ്പറേഷൻ തെളിയിക്കുന്നു.

article-image

adsdsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed