വടക്കഞ്ചേരി ബസ്സപകടം; ഡ്രൈവർ‍ ജോമോൻ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം


വടക്കഞ്ചേരിയിൽ‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി ഡ്രൈവർ‍ ജോമോന്‍ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം. കാക്കനാട് കെമിക്കൽ‍ ലാബിൽ‍ നടത്തിയ രക്ത പരിശോധനയിലാണ് കണ്ടെത്തൽ‍. അപകടത്തിന് കാരണമായത് ലഹരി ഉപയോഗമാണോ എന്നു കണ്ടെത്താനാണ് പരിശോധന നടത്തിയത്. അതേസമയം മണിക്കൂറുകൾ‍ വൈകിയാണ് ഇയാളുടെ രക്തം പരിശോധനയ്ക്ക് അയച്ചതെന്ന് ആക്ഷേപമുയർ‍ന്നിരുന്നു.

സ്‌കൂൾ‍ കുട്ടികളുൾ‍പ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് ജോമോന്‍. ബസ് അമിതവേഗതയിലായിരുന്നതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ‍.

article-image

dhdft

You might also like

  • Straight Forward

Most Viewed