ബ്രിട്ടീഷ് രാജവംശത്തിന്‍റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു


ബ്രിട്ടീഷ് രാജവംശത്തിന്‍റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.30നാണ് സ്ഥാനാരോഹണ ചടങ്ങുകൾ സെന്‍റ് ജെയിംസ് കൊട്ടാരത്തിൽ നടന്നത്. 200ഓളം വിശിഷ്ടാതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്‍റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്ഷൻ കൗൺസിൽ അംഗങ്ങളാണ് രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചത്. 

അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ യുകെയിൽ പത്തുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്. വ്യാഴാഴ്ച രാത്രി സ്കോട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം.

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.1952 ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. ബ്രിട്ടന്‍റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed