ഞായറാഴ്ച തന്നെ പുലിക്കളി നടത്താൻ ഒരുങ്ങി തൃശൂരിലെ പുലിക്കളി സംഘം

നാലാം ഓണനാളിൽ നടത്താറുള്ള പുലിക്കളിക്ക് മാറ്റമില്ല. ഞായറാഴ്ച തന്നെ പുലിക്കളി നടത്താൻ തൃശൂരിലെ പുലിക്കളി സംഘം തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഞായറാഴ്ച ഔദ്യോഗിക ദുഃഖാചരണം കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. നേരത്തെ പുലിക്കളി സംഘം പ്രതിനിധികളുമായി തൃശൂർ ജില്ലാ കളക്ടർ ചർച്ച നടത്തിയിരുന്നു.
എന്നാൽ പുലിക്കളി മാറ്റി വച്ചാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് പുലിക്കളി സംഘങ്ങളുടെ നിലപാട്. ഓദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പുലിക്കളിയുമായി മുന്നോട്ടു പോകുകയാണെന്ന് സംഘങ്ങൾ അറിയിച്ചു. അതേസമയം ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കാനിടയില്ല.
tgdy