മഞ്ജുവാര്യർക്ക് ഇന്ന് 44ആം പിറന്നാൾ


മലയാളത്തിന്റെ ലേഡി സൂപ്പർ‍ സ്റ്റാർ‍  മജ്ഞു വാര്യരിന് ഇന്ന് പിറന്നാൾ‍. താരത്തെ ആശംസകൾ‍ കൊണ്ട് മൂടുകയാണ് സിനിമാലോകം. തിരിച്ചു വരവിലൂടെ മലയാളക്കരയിൽ‍ തരംഗം സൃഷ്ടിച്ച മജ്ഞുവിന്റെ ഓരോ പോസ്റ്റും ആരാധകർ‍ ഏറ്റെടുക്കാറുണ്ട്. റോഷൻ ആൻ‍ഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾ‍ഡ് ആർ‍ യു’ എന്ന സിനിമയിലൂടെയാണ് നടി തന്റെ രണ്ടാം വരവ് നടത്തിയിരുന്നത്. രണ്ടാം വരവിൽ‍ ഒരു പിടി നല്ല വേഷങ്ങൾ‍ ചെയ്ത് പഴയ പ്രതാപം തിരിച്ചു പിടിക്കാനും നടിക്കായി.

പിറന്നാൾ‍ ദിനത്തിൽ‍ പുതിയ ചിത്രം ‘ആയിഷ’യുടെ സോംങ് ടീസർ‍ റീലീസ് ചെയ്തിരിക്കുകയാണ്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിർ‍ പള്ളിക്കാൽ‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത് പ്രഭുദേവയാണ്. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾ‍ക്ക് എം. ജയചന്ദ്രൻ ഈണം പകർ‍ന്ന് അഹി അജയൻ ആലപിച്ച ‘കണ്ണിലെ കണ്ണിലെ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഒഫീഷ്യൽ‍ ടീസറാണ് പ്രേക്ഷകർ‍ക്കായി സമ്മാനിച്ചത്. 

അറബിയിലും മലയാളത്തിലുമായി ഒരുപിടി ഗാനങ്ങൾ‍ കൊണ്ട് സമ്പന്നമാണ്. അതിൽ‍ രണ്ട് പാട്ടുകൾ‍ പാടിയിരിക്കുന്നത് ശ്രേയാ ഘോഷാൽ‍ ആണ്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ‍ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങൾ‍ ഉടന്‍ സരിഗമയിലൂടെ റിലീസ് ചെയ്യും.

പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ‍ ഖസ് അൽ‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസൽ‍ ഖൈമയിൽ‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിർ‍മ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ടൈറ്റിൽ‍ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യർ‍ അറബി ഭാഷയും പഠിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ‘ആയിഷ’, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്.

article-image

sygd

You might also like

Most Viewed