പാക്കിസ്ഥാനിൽ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു സമീപം ബോംബ് സ്ഫോടനം

പാക്കിസ്ഥാനിലെ ബലുചിസ്ഥാനിൽ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു സമീപം ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ടര്‍ബാത്ത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനരികിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടാത്. സ്‌റ്റേഡിയത്തിനകത്തുള്ളവര്‍ സുരക്ഷിതരാണെന്ന് പാക് പോലീസ് അറിയിച്ചു.
സ്റ്റേഡിയത്തിനടുത്ത് പാര്‍ക്ക് ചെയ്ത ബൈക്കില്‍ ബോംബ് ഘടിപ്പിച്ചാണ് സ്‌ഫോടനം നടത്തിയത്. നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു.