യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ


യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ഫോട്ടോഷൂട്ടുമായി പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കിയും ഭാര്യ ഒലേന സെലൻസ്‌കിയും.ഇതിന്റെ വിശദാംശങ്ങൾ ഒലേന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ സംഭവം ചർച്ചയാകുകയായിരുന്നു. വോഗ് മാഗസീനിന് വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. രണ്ട് ദിവസം മുമ്പായിരുന്നു ഒലേന പോസ്റ്റ് പങ്കുവച്ചത്. സംഭവം വിവാദമായതോടെ ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായി.

യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രസിഡന്റും പ്രഥമ വനിതയും ചേർന്ന് ഫോട്ടോഷൂട്ട് നടത്തിയതിനെതിരെ വിമർശനവും ഉയർന്നു. ശക്തരായ ദമ്പതികളെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഫോട്ടോഷൂട്ട് നടത്തിയിരുന്നാൽ യുദ്ധം മാറുമെന്ന് മറ്റ് ചിലർ പരിഹസിച്ചു. വോഗ് മാഗസീനിന്റെ ഒക്ടോബറിൽ പുറത്തിറങ്ങുന്ന പതിപ്പിലാണ് സെലൻസ്‌കിയും ഭാര്യയുമെത്തുന്നത്. സെലൻസ്‌കിയുമായുള്ള നീണ്ട കാലത്തെ ദാമ്പത്യജീവിതത്തെക്കുറിച്ചും യുദ്ധം വ്യക്തിപരമായി എപ്രകാരം ബാധിച്ചുവെന്നുമെല്ലാം മാഗസീനിൽ ഒലേന വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന.

ധീരതയുടെ ഛായാച്ചിത്രം എന്ന അടിക്കുറിപ്പോടെയാണ് മാഗസീനിൽ ഒലേനയുടെ ഫോട്ടോ ചേർത്തിരിക്കുന്നത്. വോഗ് മാഗസീനിന്റെ കവർ ചിത്രമായിട്ടാണ് ഒലേന എത്തുന്നത്. കൂടാതെ സെലൻസ്‌കിയുടെ ഓഫീസിൽ ഒലേനയും പ്രസിഡന്റും ഇരിക്കുന്നതും യുക്രെയ്നിൽ തകർന്നടിഞ്ഞ നഗരവീഥികളിലൂടെ പട്ടാളക്കാർക്കൊപ്പം നടക്കുന്നതുമായ ചിത്രങ്ങളാണ് മാഗസീനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

You might also like

Most Viewed