മങ്കിപോക്സിനെ ആഗോളപകർച്ചവ്യാധിയായി പ്രഖ്യാപ്പിച്ച് ലോകാരോഗ്യസംഘടന


മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

72 രാജ്യങ്ങളിലാണ് മങ്കിപോക്സ് ഇതുവരെ സ്ഥിരീകരിച്ചത്. 70 ശതമാനം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോവിഡ് വൈറസിനെയാണ് ഇതിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത്.

You might also like

  • Straight Forward

Most Viewed