ലക്നനോ ലുലുമാളിലെ നമസ്കാരം; ഒരാൾ കൂടി അറസ്റ്റിൽ


ഉത്തർപ്രദേശിലെ ലക്നോ ലുലുമാളിൽ അനധികൃതമായി നമസ്കരിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേർ അറസ്റ്റിലായി.

ലക്നോവിലെ ചൗപദിയ സ്വദേശി മുഹമ്മദ് ആദിലാണ് പിടിയിലായത്. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇതുവരെ അറസ്റ്റിലായവരിൽ മാൾ ജീവനക്കാർ ആരുമില്ല.

ജൂലൈ 13നാണ് പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്കരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനു പിറകെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തി.

You might also like

  • Straight Forward

Most Viewed