24 മണിക്കൂറിനുള്ളിൽ റെക്കോർഡ് ജഴ്സി വില്പന; ക്രിസ്റ്റ്യാനോയെ മറികടന്ന് ഡിബാല


ജഴ്സി വില്പനയിൽ റെക്കോർഡിട്ട് റോമയുടെ അർജന്റൈൻ താരം പൗളോ ഡിബാല. ഇറ്റലിയിൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം ജഴ്സികൾ വിറ്റഴിച്ചതിലെ റെക്കോർഡാണ് ഡിബാല സ്വന്തമാക്കിയത്. യുവൻ്റസിൽ നിന്ന് റോമയിലെത്തിയതിനു ശേഷം നടന്ന താരത്തിൻ്റെ ജഴ്സി വില്പനയാണ് ചരിത്രമായത്. 2018ൽ റയൽ മാഡ്രിഡിൽ നിന്ന് യുവൻ്റസിലെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥാപിച്ച റെക്കോർഡ് ഇതോടെ പഴങ്കഥയായി. 

അതേസമയം, ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന് നടക്കും. ഐലീഗ് ക്ലബായ സുദേവ എഫ്സിയാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഓഗസ്റ്റ് 23ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിക്കെതിരെ അടുത്ത മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 27ന് മറ്റൊരു ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഓഗസ്റ്റ് 31ന് ആർമി ഗ്രീനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തേയും അവസാനത്തേയും മത്സരം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തുടങ്ങുക. മറ്റ് രണ്ട് മത്സരങ്ങൾ വൈകിട്ട് ആറിനും. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

You might also like

Most Viewed