ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ദൗത്യം ഷെൻകൗ 13 പൂർ‍ത്തിയായി


ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂർ‍ത്തിയായി. 183 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് മൂന്നംഗ ദൗത്യസംഘം മടങ്ങിയെത്തിയത്. അമേരിക്കയ്ക്ക് എതിരായി പ്രധാന ബഹിരാകാശ ശക്തിയായി മാറാനുള്ള ചൈനയുടെ ഏറ്റവും പുതിയ ദൗത്യമാണ് ഷെൻകൗ 13.

ഴായി സിഗാങ്, യെ ഗുവാങ്ഫു, വാങ് യപിംഗ് എന്നിവരാണ് ദൗത്യത്തിൽ‍ പങ്കാളികളായത്. ബഹിരാകാശത്ത് ചിലവഴിക്കുന്ന ആദ്യ ചൈനീസ് വനിതയാണ് വാങ് യപിംഗ്. 55 കാരനായ മിഷൻ‍ കമാൻഡർ‍ സായ്, 2008 ൽ‍ ചൈനയുടെ ആദ്യത്തെ ബഹിരാകാശ നടത്തം നടത്തിയ മുൻ‍ യുദ്ധവിമാന പൈലറ്റാണ്.

ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെ ടിയാൻഹെയിൽ‍ ആറ് മാസമാണ് ഇവർ‍ ചിലവഴിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗോബി മരുഭൂമിയിൽ‍ നിന്ന് ഷെൻഷൗ 13 വിക്ഷേപിച്ചത്.

2021−22 വർ‍ഷത്തിലെ ചൈനയുടെ നാല് ക്രൂഡ് ദൗത്യങ്ങളിൽ‍ രണ്ടാമത്തേതായ ഷെന്‍കൗ 13, രാജ്യത്തെ ആദ്യത്തെ സ്ഥിരം ബഹിരാകാശ നിലയം കൂടിയാണ്. നേരത്തെ 92 ദിവസത്തെ ബഹിരാകാശ ദൗത്യമാണ് ഷെൻ‍കൗ 12 നടത്തിയിരുന്നത്. ഷെൻകൗ 14ന്റെ വിക്ഷേപണവും വരുമാസങ്ങളിലുണ്ടാകും. 2022ഓടെ സ്ഥിരബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ചൈന. 2029ഓടെ പുതിയ ചാന്ദ്രദൗത്യം നടത്താനും ചൈന തയ്യാറെടുക്കുകയാണെന്ന് നാഷണൽ‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed