ആശങ്ക ഉയർത്തി ഡൽഹിയിലെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു

ആശങ്ക ഉയർത്തി ഡൽഹിയിലെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയർന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. ഏപ്രിൽ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആർ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 366 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച 325 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയേക്കും. പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാൻ ബുധനാഴ്ച ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിട്ടി യോഗം ചേരും.