അധികാരം നഷ്ടമായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും മന്ത്രിമാരും നാടുവിടുന്നത് തടയാൻ നീക്കം

പാകിസ്ഥാനിൽ അധികാരം നഷ്ടമായ ഇമ്രാൻ ഖാനും മന്ത്രിമാരും നാടുവിടുന്നത് തടയാൻ ശക്തമായ നീക്കം. നാടുവിടുന്നത് വിലക്കുന്നവരുടെ പട്ടികയിൽ, ഇമ്രാനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ഇസ്ലാമബാദ് ഹൈക്കോടതി തിങ്കളാഴ്ച വാദം കേൾക്കും.
ദേശീയ അസംബ്ലി സ്പീക്കർ ഖാസിം സൂരി, യു.എസിലെ പാക് അംബാസഡർ അസദ് മജീദ് എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്. നിരാക്ഷേപ പത്രമില്ലാതെ ഇമ്രാന്‍ സർക്കാറുമായി ബന്ധമുണ്ടായിരുന്ന ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ, രാജ്യം വിടാൻ ശ്രമിച്ചാൽ തടയണമെന്ന് ഫെഡറൽ അന്വേഷണ ഏജൻസി (എഫ്.ഐ.എ) വിമാനത്താവളങ്ങളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ പരിശോധനയും കർശനമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെറീഫ് പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.