ഫ്രാൻസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിൽ മക്രോണും മരീൻ ലെ പെന്നും ഏറ്റുമുട്ടും

ഫ്രാൻസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിൽ നിലവിലെ പ്രസിഡന്‍റും ∀ഓൺ മാർഷ്∍ മധ്യ, മിതവാദി പാർട്ടി നേതാവുമായ ഇമ്മാനുവൽ മക്രോണും തീവ്ര വലതുപക്ഷമായ നാഷണൽ റാലിയുടെ സ്ഥാനാർത്ഥി മരീൻ ലെ പെന്നും ഏറ്റുമുട്ടും. ഒന്നാം റൗണ്ടിൽ 99 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ മക്രോണിന് 27.6 ശതമാനവും പെന്നിന്ന് 23.4 ശതമാനവും വോട്ട് ലഭിച്ചു. 22 ശതമാനം വോട്ടുമായി എൽഎഫ്ഐ സ്ഥാനാർത്ഥി ഷോൺ − ലക് മിലെൻഷൻ ആണ് മൂന്നാം സ്ഥാനത്ത്.
നാല് വനിതകൾ അടക്കം 12 സ്ഥാനാർത്ഥികളാണ് ഒന്നാം റൗണ്ടിൽ മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ടു നേടിയ മക്രോണും പെന്നും ഏപ്രിൽ 24ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടും. 2017ലും രണ്ടാം റൗണ്ടിൽ മാക്രോണും പെന്നും തമ്മിലായിരുന്നു മത്സരം. രണ്ടാം ഘട്ടം കൂടി ജയിച്ചാൽ 2002ൽ ജാക് ഷിറാക്കിന് ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്‍റാകും മക്രോൺ.