റഷ്യ പുതിയ യുദ്ധ കമാൻഡറെ നിയമിച്ചതായി റിപ്പോർട്ട്

യുക്രെയ്നിലെ സൈനിക നീക്കം പരാജപ്പെടുമെന്ന ഘട്ടം വന്നതോടെ റഷ്യ പുതിയ യുദ്ധ കമാൻഡറെ നിയമിച്ചതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനിക രംഗത്ത് ഏറെ പരിശീലനം നേടിയ ജന. അലക്സാണ്ടർ ഡിവോർണികോവിനെയാണ്(60) പുതിയ കമാൻഡറായി നിയമിച്ചത്.
സിറിയ പോലുള്ള രാജ്യങ്ങളിൽ ആക്രമണം നടത്തിയതിന്‍റെ പരിചയം മുൻനിർത്തിയാണ് നിയമനമെന്നും റിപ്പോർട്ടിൽ പറയുന്നു.