ചൈനയിൽ യാത്രാ വിമാനം തകർന്നു വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
തെക്കു−പടിഞ്ഞാറൻ ചൈനയിലെ ഗുയാൻക്സി സുവാംഗ് മേഖലയിൽ യാത്രാ വിമാനം തകർന്നു വീണതായി റിപ്പോർട്ട്. വിമാനത്തിൽ 133 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ചൈനീസ് മാധ്യമങ്ങളാണ് അപകട വിവരം റിപ്പോർട്ട് ചെയ്തിരുന്നത്. അപകടത്തിൽ ആരെങ്കിലും മരിച്ച എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുമിംഗ് സിറ്റിയിൽ നിന്നും പറന്നുയർന്ന ഈേസ്റ്റൺ എയർലൈനിന്‍റെ ബോയിംഗ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്.
തകർന്നു വീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതും ആശങ്ക ഉയർത്തുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.

