ചൊവ്വയിൽ അതിവിശാലമായ 'തേനീച്ചക്കൂട്' മാതൃക കണ്ടെത്തി നാസ
ഷീബ വിജയൻ
ചൊവ്വയുടെ ഉപരിതലത്തിൽ അതിവിശയകരമായ തേനീച്ചക്കൂടുകളുടെ മാതൃകയിലുള്ള ഘടനകൾ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ. വാ ലെ ഗ്രാന്റെ എന്ന ചൊവ്വാ താഴ്‌വരയിലേക്ക് പ്രവേശിച്ചപ്പോഴാണ് 1.5 മുതൽ 3 ഇഞ്ച് വരെ വലുപ്പമുള്ള ബഹുഭുജ രൂപത്തിലുള്ള വിള്ളലുകളാൽ സമ്പന്നമായ ഈ പ്രദേശം ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടത്. ആറ് മീറ്റർ ഉയരമുള്ള മിറാഫ്ലോർസ് എന്ന പാറക്കെട്ടിന് ചുറ്റുമായി പടർന്നുകിടക്കുന്ന ഈ ജ്യാമിതീയ രൂപങ്ങൾ ചൊവ്വാദൗത്യ ചരിത്രത്തിലെ തന്നെ ആദ്യത്തെ വലിയ കണ്ടെത്തലാണ്. തുടർച്ചയായ തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥാ വ്യതിയാനങ്ങളോ, അവശിഷ്ടങ്ങൾക്കടിയിൽ സമ്മർദ്ദം മൂലമുണ്ടായ മാറ്റങ്ങളോ ആകാം ഈ വിള്ളലുകൾക്ക് കാരണമെന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ഗവേഷകരുടെ വിലയിരുത്തൽ. ചൊവ്വയിലെ പ്രാചീന അന്തരീക്ഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
dgrrgdgdf

