ലോകകപ്പ് തോൽവിക്ക് പിന്നാലെ പ്രതിഷേധിച്ച വിദേശികൾക്ക് വിലക്കേർപ്പെടുത്തി അർജന്റീന
ഷീബ വിജയൻ
ലോകകപ്പ് തോൽവിക്ക് പിന്നാലെ രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കർശന നടപടിയുമായി അർജന്റീന പ്രസിഡന്റ് ജാവിയർ മിലേയ് രംഗത്തെത്തി. അർജന്റീനയ്ക്കെതിരെയോ പൗരന്മാർക്കെതിരെയോ വിദ്വേഷപരമായ പരാമർശങ്ങളും നിലപാടുകളും കാണിക്കുന്ന വിദേശികളെ നാടുകടത്താനും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാനും അധികാരം നൽകുന്ന പുതിയ ഉത്തരവ് പ്രസിഡന്റ് പുറത്തിറക്കി. ലോകകപ്പിലെ വിവാദപരമായ റഫറിയിങ്ങിനെക്കുറിച്ചും ഫിഫ അർജന്റീനയ്ക്ക അനുകൂലമായി നിലപാടെടുത്തു എന്നുമുള്ള വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ നിർണായക നീക്കം. രാജ്യത്തിനെതിരെ വിദ്വേഷം വളർത്തുകയോ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുകയോ ചെയ്യുന്ന വിദേശികളുടെ വിസ റദ്ദാക്കാനും നാടുകടത്താനും അർജന്റീനയുടെ കുടിയേറ്റ നിയമം അനുമതി നൽകുന്നുണ്ട്.
erwesewew

