പാകിസ്താനിൽ ഹിമപാതം: പ്രശസ്ത പർവതാരോഹകൻ നിർമൽ പുർജ ഉൾപ്പെടെ 10 പേരെ കാണാതായി, നാല് മൃതദേഹങ്ങൾ കണ്ടെത്തി


ഷീബ വിജയൻ

ലോകപ്രശസ്ത പർവതാരോഹകനും ബ്രിട്ടീഷ് പൗരനുമായ നിർമൽ 'നിംസ്' പുർജ ഉൾപ്പെടെയുള്ള 10 അംഗ അന്താരാഷ്ട്ര പർവതാരോഹക സംഘത്തെ പാകിസ്താനിലെ ബ്രോഡ് പീക്ക് പർവതത്തിലുണ്ടായ ഹിമപാതത്തിൽ കാണാതായി. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ കാണാതായവർക്കായി പാകിസ്താൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും തിരച്ചിൽ സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഇതിനോടകം നാല് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 2019-ൽ 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികൾ ഏറ്റവും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കീഴടക്കി ലോകശ്രദ്ധ നേടിയ പർവതാരോഹകനാണ് നേപ്പാൾ വംശജനായ നിർമൽ പുർജ.

 

article-image

cvxcxvcxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed